വീടിന്റെ ടെറസില്‍ കഞ്ചാവ് ചെടികള്‍ വളര്‍ത്തിയ കേസില്‍ യുവതി പിടിയില്‍. കലൂര്‍ കതൃക്കടവ് വട്ടേക്കാട്ട് റോഡില്‍ ജോസണ്‍ വീട്ടില്‍ മേരി ആന്‍ ക്ലമന്റ് (37) ആണ് നോര്‍ത്ത് പോലീസിന്റെ പിടിയിലായത്. ആറു മാസം വളര്‍ച്ചയെത്തിയ ആറര അടി ഉയരമുള്ള ചെടികളാണ് പിടിച്ചെടുത്തത്.